Map Graph

എൻ.എസ്. മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്

കൊല്ലം ജില്ലയിലെ പാലത്തറയിലുള്ള സഹകരണ ആശുപത്രി

കൊല്ലം ജില്ലയിലെ പാലത്തറയിൽ സ്ഥിതിചെയ്യുന്ന ഒരു സഹകരണ ആശുപത്രിയാണ് എൻ.എസ്. മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. ദക്ഷിണ കേരളത്തിലെ ആദ്യത്തെ കോപ്പറേറ്റീവ് മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാണിത്. 1985-ൽ അന്തരിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ എൻ. ശ്രീധരനോടുള്ള സ്മരണാർത്ഥം 2000-ത്തിൽ സ്ഥാപിച്ചതാണ് ഈ ആശുപത്രി. 2006-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്ത ശേഷമാണ് ആശുപത്രിയുടെ പൂർണ്ണതോതിലുള്ള പ്രവർത്തനം ആരംഭിച്ചത്. ഇവിടെ 13 ഡിപ്പാർട്ട്മെന്റുകളിലായി നാൽപതോളം ഡോക്ടർമാരുടെയും 250-ലധികം മെഡിക്കൽ സ്റ്റാഫുകളുടെയും സേവനം ലഭ്യമാണ്.

Read article
പ്രമാണം:N._S._Memorial_Institute_of_Medical_Sciences.jpgപ്രമാണം:N.S_Memorial_College_of_Nursing,_Kollam.jpgപ്രമാണം:New_block_for_N._S._Memorial_Institute_of_Medical_Sciences,_Apr_2016.jpg